കാഞ്ഞങ്ങാട് ജില്ലാശുപത്രിയി ൽ നിന്ന് രോഗിയെയും കൊണ്ടുപോവുക യായിരുന്ന ആംബുലൻസ് അപകടത്തി ൽപെട്ടു


കാസർകോട്: കാഞ്ഞങ്ങാട്  ആറങ്ങാടിയിൽ ആംബുലൻസ്  അപകടത്തിൽ പെട്ടു. ജില്ലാ  ആശുപത്രിയിൽ നിന്നു രോഗിയെയും  കൊണ്ട് പരിയാരത്തെ കണ്ണൂർ ഗവ.  മെഡിക്കൽ കോളേജിലേക്ക്  പോവുകയായിരുന്ന 108 ആംബുലൻസാണ്  അപകടത്തിൽ പെട്ടത്. വ്യാഴാഴ് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി ടാർ ഒഴിച്ചു വച്ച ഭാഗത്ത് തെന്നി നീങ്ങി ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ആംബുലൻസിന്റെ മുൻഭാഗം തകർന്നു. ആർക്കും പരിക്കില്ല. തൂങ്ങിമരിക്കാൻ ശ്രമിച്ച പെരിയങ്ങാനം സ്വദേശിയാണ് ആംബുലൻസിലുണ്ടായിരുന്നത്. രോഗിയെ മറ്റൊരു ആംബുലൻസിൽ പരിയാരത്തേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post