നിയന്ത്രണം വിട്ട കാർ വീടിൻ്റെ ചുറ്റുമതിൽ ഇടിച്ച് തകർത്തു, യാത്രക്കാർക്ക് പരുക്ക്താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ വീടിൻ്റെ ചുറ്റുമതിൽ തകർത്ത് മരത്തിൽ ഇടിച്ചു.പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡിൻ്റെ എതിർ ദിശയിലെ മതിലിലാണ് ഇടിച്ചത്. കാറിലുള്ള യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൊല്ലം പവിത്രേശ്വരം മാറനാട് സ്വദേശിനിയുടെ പേരിൽ ഉള്ള കാറാണ്  അപകടത്തിൽപ്പെട്ടത്

Post a Comment

Previous Post Next Post