പാമ്പാടുംപാറയിൽ നിന്ന് കാണാതായ യുവതിയെ അഞ്ചുരുളിയിൽ മരിച്ച നിലയിൽ കണ്ടെത്തിഇടുക്കി  കഴിഞ്ഞ ദിവസം പാമ്പാടുംപാറയിൽ നിന്ന് കാണാതായ യുവതിയെ അഞ്ചുരുളിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടുംപാറ എസ്റ്റേറ്റ് ലയം സ്വദേശി ജോൺ മുരുകന്റെ മകൾ ഏയ്ഞ്ചലിനെയാണ്(24) മരിച്ച നിലയിൽ കണ്ടെത്തിയത്.


ഇന്നലെ വൈകുന്നേരം ആറോടെ ബന്ധുവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ് യുവതി പാമ്പാടുംപാറയില്‍ നിന്നും ബസില്‍ കയറി കട്ടപ്പനയിലും പിന്നീട് കാഞ്ചിയാര്‍ അഞ്ചുരുളിയിലുമെത്തുകയായിരുന്നു.പിന്നീട് യുവതിയെപ്പറ്റി വിവരം ഇല്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. പിന്നീട് നടത്തിയ തെരച്ചിലില്‍ അഞ്ചുരുളി ജലാശയത്തിന് സമീപത്തു നിന്നും യുവതിയുടെ മൊബൈല്‍ ഫോണും ബാഗും കണ്ടെടുത്തിരുന്നു.ഇതേ തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത് .പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Post a Comment

Previous Post Next Post