ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു ചുമരുകൾ തകർന്നു, ഒഴിവായത് വൻ ദുരന്തംകാസർകോട്: എൻമകജെ പഞ്ചായത്തിലെ ഷേണിയിൽ ഓടുമേഞ്ഞ വീടു കത്തി നശിച്ചു. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ചുമരുകൾ തകർന്നു. ആൾക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. രേഖകളും വസ്ത്രങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ഷേണി ബാല ദളയിലെ ഭട്ട്യനായ്കിന്റെ വീട്ടിൽ തീപിടിത്തം ഉണ്ടായത്. ഭട്ട്യനും പേരക്കുട്ടികളായ ഹെവിക്, ദൈവിക്, എന്നിവരാണ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ വലത് ഭാഗത്തെ മുറിയിൽ നിന്ന് പുകയുയരുന്നത് കണ്ട് മൂന്നു പേരും പുറത്തേക്ക് ഇറങ്ങിയോടി അയൽവാസികളെ വിവരം അറിയിച്ചു. ആൾക്കാർ ഓടിയെത്തി സ്റ്റൗവിലേക്ക് കണക്ഷൻ നൽകിയിരുന്ന സിലിണ്ടർ വീടിന്റെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതിനിടയിലാണ് വീട്ടിനകത്തുണ്ടായിരുന്ന മറ്റൊരു സിലിണ്ടർ പൊട്ടിത്തെറിച്ച് ചുമരുകൾ തകർന്നത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

Post a Comment

Previous Post Next Post