എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തികൊച്ചി: എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി.

നെടുമ്പാശ്ശേരിയിലും, ആലുവായിലുമാണ് മൃതദേഹങ്ങൾ കണ്ടത്.

        നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരിൽ റെയിൽ പാളത്തിൽ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ട്രെയിനിൽ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതരും പൊലീസും അറിയിച്ചു.

           ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കൽ റെയിൽവേ ലൈനിൽ 53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും കണ്ടെത്തി. ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസൻസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.


ഇന്ന് കാലത്ത് ഏകദേശം 06:35 am ന് ആലുവ നെടുവന്നൂർ റെയിൽവേ ഗേറ്റിന് സമീപത്തായി റെയിൽവേ ട്രാക്കിൽ ട്രെയിനിൽ നിന്നോ മറ്റോ വീണ് മരണപ്പെട്ട നിലയിൽ ഏകദേശം  , 30വയസ്സ് , 5,4 അടി ഉയരം , വെളുത്ത നിറം മെലിഞ്ഞ ശരീരം തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്   മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്...

വേഷം ; നീലയിൽ വെള്ളയും പച്ചയും ചുവപ്പും കലർന്ന ചുരിദാർ ടോപ്പും , ചുവന്ന ചുരിദാർ പാന്റും ധരിച്ച നിലയിൽ ആയിരുന്നു... കഴുത്തിൽ കറുത്ത മുത്ത് പതിച്ച വെള്ളി നിറത്തോട് കൂടിയ കൊന്തയും ഉണ്ട്..  ആയതിനാൽ ടി യാളെയോ ടി യാളുടെ   ബന്ധു മിത്രാതികളെയോ തിരിച്ചറിയുന്നവർ ദയവായി നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക...

Nedumbassery Police Station

04842610611   ,  S I Of police 94464 75788


Post a Comment

Previous Post Next Post