കാസർകോട് കിണർ വൃത്തിയാക്കാൻ കിണറ്റിൽ ഇറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യംകാസർകോട് : കിണർ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ ശ്വാസംമുട്ടി രണ്ടുപേർക്ക് ദാരുണന്ത്യം. പൈവളികെ ആനക്കല്ല് ഷോഡൻകൂർ സ്വദേശി ഇബ്രാഹിമിന്റെ മകൻ മുഹമ്മദലി (32), കർണാടക വിട്ല പരുത്തിപ്പാടി സ്വദേശി ഇബ്രാഹിം (38) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വിട്ല കേപ്പുവിലാണ് സംഭവം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം കിണറിൽ റിങ്ങ് ഇറക്കാനായി ഇറങ്ങിയ മുഹമ്മദലി ശ്വാസ തടസ്സം സംഭവിച്ചതിനെ തുടർന്നു കിണറിൽ വീഴുകയായിരുന്നു.


രക്ഷിക്കാനായി ഇറങ്ങിയ ഇബ്രാഹിമും മരണപ്പെട്ടു. വീട്ല സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. വിവരമറിഞ്ഞ് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് സംഭവം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


Post a Comment

Previous Post Next Post