കാട്ടുപന്നി സ്കൂട്ടറിലിടിച്ച് ഭിന്നശേഷിക്കാ രനായ യുവാവിന് പരിക്ക്



മണ്ണാർക്കാട്: കാട്ടുപന്നിയിടിച്ച്  സ്‌കൂട്ടർ മറിഞ്ഞ് ഭിന്നശേഷിക്കാരനായ യുവാവിന് പരിക്കേറ്റു. പൊമ്പ്ര കാരക്കാട് പുളിഞ്ചോണി വീട്ടിൽ മൊയ്തുവിന്റെ മകൻ ഇബ്രാഹിം (45)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച്‌ച രാത്രി 10ന് ചങ്ങലീരി -പൊമ്പ്ര റോഡിലെ പള്ളിപ്പടിയി ൽവച്ചാണ് സംഭവം. മണ്ണാർക്കാട് ആശുപത്രിപ്പടി ജങ്ഷനിൽ ഇന്റർനെറ്റ് കഫേ നടത്തി വരികയാണ് ഇബ്രാഹിം. പതിവുപോലെ രാത്രി കടയടച്ച് തൻെ മുച്ചക്രവാഹനത്തിൽ വീട്ടിലേക്കുപോകുന്നതിനിടെ പള്ളിപ്പടി ഭാഗത്തുവച്ച് കാട്ടുപന്നി റോഡിന് കുറുകെ ഓടുകയും മുച്ചക്രവാഹനത്തിൽ ഇടിക്കുകയുമായിരുന്നു.  സ്വാധീനക്കുറവുള്ള വലതു കാലിന്റെ തുടയെല്ലിന് പൊട്ടലും ശരീരത്തിൽ മുറിവുകളുമുണ്ടായി. ഇയാളെ നാട്ടുകാ ർ ചേർന്ന് വട്ടമ്പലം മദർകെയർ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post