ദേശീയപാതയിൽ പുറക്കാട് വാഹനാപകടത്തിൽ അച്ഛനും ,മകനും ദാരുണാന്ത്യംഅമ്പലപ്പുഴ: ദേശീയപാതയിൽ പുറക്കാട് ഭാഗത്തുണ്ടായ വാഹനാപകടത്തിൽ അച്ഛനും ,മകനും ദാരുണാന്ത്യം.

ഇന്ന് രാവിലെ 6 ഓടെ ആയിരുന്നു അപകടം. പുന്തല കണ്ടത്തിൽ പറമ്പിൽ സുദേവ് (43), മകൻ ആദി ദേവ് (12) എന്നിവരാണ് മരിച്ചത്.സുദേവിൻ്റെ ഭാര്യ വിനിത (36)യെ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.അമ്പലപ്പുഴ ക്ഷേത്ര ദർശനം കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരനെ രക്ഷപെടുത്താൻ ശ്രമിച്ച ബൈക്ക് നിയന്തണം തെറ്റി സൈക്കിളിൽ പോയ മത്സ്യവ്യാപാരിയെ ഇടിച്ച ശേഷം പിന്നാലെ വന്ന ടാങ്കർ ലോറിയിൽ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. അച്ഛനും മകനും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post