വയനാട് കൊളഗപ്പാറയിൽ കാർ മരത്തിലിടിച്ച് അപകടം; ഒരാൾ മരിച്ചു നാല് പേർക്ക് പരിക്ക്വയനാട് സുൽത്താൻ   ബത്തേരി: ദേശീയപാത -766ൽ കൊളഗപ്പാറ ഉജാല ഫാക്ടറിക്ക് സമീപം കാർ നിയന്ത്രണ വിട്ട് മരത്തിലിടിച്ചു ഒരാൾ മരിച്ചു. നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി [60] ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ അഭിനവ് [34], ഭർത്താവ് ശശി (68), ബന്ധുക്കളായ ഷീബ [56], രവി (68) എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കിയിൽ പോയി തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത് നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post