കുമ്പളയിൽ കാറും പാൽവണ്ടിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്കാസർകോട്: കുമ്പള നായ്ക്കാപ്പിൽ കുമ്പളയിൽ കാറും പാൽവണ്ടിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. നെല്ലിക്കട്ട സ്വദേശികളായ നാസർ, മാജിദ്, മുസ്സമ്മിൽ എന്നിവർക്കും മറ്റു രണ്ടുപേർക്കുമാണ് പരിക്ക്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ബദിയടുക്കയിൽനിന്ന് കുമ്പളയിലേക്ക് വരികയായിരുന്നു ഇരുവാഹനങ്ങളും. പാൽവണ്ടിയെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. അപകടത്തിൽ ഇരുവാഹനങ്ങളും പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചത്.

Post a Comment

Previous Post Next Post