കോട്ടയത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യംകോട്ടയം  നിയന്ത്രണം വിട്ട കാറിടിച്ച്‌ സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. മാഞ്ഞൂർ ഓമല്ലൂർ മംഗലം പാടിയില്‍ ശ്രീകുമാറിന്റെ ഭാര്യ ഷിമ ശ്രീകുമാർ (42) ആണു മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴോടെ കോട്ടയം – എറണാകുളം റോഡില്‍ നമ്ബ്യാകുളം ജംക്‌ഷനു സമീപമായിരുന്നു അപകടം.


ഏറ്റുമാനൂർ ഭാഗത്തുനിന്നും മാഞ്ഞൂരിലേക്കു വരികയായിരുന്ന ഷിമയുടെ ഇലക്‌ട്രിക് സ്കൂട്ടറില്‍ എതിർദിശയില്‍ വന്നിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ചാലക്കുടി നെടിയപറമ്ബില്‍ കുടുംബാംഗമാണ്. ഭർത്താവ് ശ്രീകുമാർ ഖത്തറിലാണ്. മക്കള്‍: എം.എസ്.ആരോമല്‍, എം.എസ്.ആദിത്യൻ. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പില്‍.

Post a Comment

Previous Post Next Post