പാലക്കാട് മണ്ണാർക്കാട് കരിമ്പുഴയിൽ കുളിക്കാൻ ഇറങ്ങി അപകടത്തിൽപേട്ട മൂന്നു കുട്ടികളും മരണത്തിനു കീഴടങ്ങിപാലക്കാട്: മണ്ണാർക്കാട് കരിമ്പുഴയിൽ വിദ്യാർത്ഥികൾ പുഴയിലകപ്പെട്ട സംഭവത്തിൽ മരണം മൂന്നായി.പാറക്കൽ സ്വദേശിനി റിസ്വാന (19) ചെറുമല സ്വദേശിനി ദീമ മെഹ്ബ ( 19) പുത്തൻ വീട്ടിൽ ബാദുഷ ( 17 ) എന്നിവരാണ് മരിച്ചത്. ഇവർ ബന്ധുക്കളാണ്.

കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമാണ് മൂന്ന് കുട്ടികളും പുഴയിൽ അകപ്പെട്ടത് നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്നാണ് കുട്ടികളെ കരയ്ക്ക് കയറ്റിയത്. കാരാക്കൂർശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് കുട്ടികളും.

Post a Comment

Previous Post Next Post