ഒമാനിൽ വാഹനാപകടം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് നഴ്‌സുമാർ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂർ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇൽയാസ് എന്നിവരാണ് മരിച്ചത്. ഈജിപ്ഷ്യൻ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെ ആൾ. പരുക്കേറ്റ മറ്റ് രണ്ട് നഴ്‌സുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്കത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ ദാഖിലിയ ഗവർണറേറ്റിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നേകാലിനാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post