എറണാകുളം പുത്തൻവേലിക്കരയിൽ 5പെൺകുട്ടികൾ ഒഴുകിൽ പെട്ടു രണ്ടു പേർ മുങ്ങിമരിച്ചു;രണ്ട് പേരുടെ നില ഗുരുതരം
എറണാകുളം പുത്തൻവേലിക്കരയിൽ ഒഴുക്കിൽ‌പ്പെട്ട രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു. ഇളന്തിക്കര, കൊടകര സ്വദേശികളായ ജ്വാല ലക്ഷ്മി(13), മേഘ(26) എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ അ‍ഞ്ചു പെൺകുട്ടികൾ‌ ഒഴുക്കിൽപ്പെടുകയായിരുന്നു. മൂന്നു പേരെ രക്ഷപ്പെടുത്തിയിരുന്നു. ബന്ധു വീട്ടിലെത്തിയവരായിരുന്നു കുട്ടികൾ.


രക്ഷപ്പെടുത്തിയവരിൽ രണ്ട് പേരുടെ നില ​ഗുരുതരാവസ്ഥയിലാണ്. ഒരാളെ വെന്റിലേറ്ററിലാണ്. രണ്ട് മണിക്കൂറിന് ശേഷമാണ് ഇവരെ രക്ഷിക്കാനായത്. പൊലീസും സ്കൂബ ടീമും നടത്തിയ പരിശോധനയിലാണ് ഇവരെ രക്ഷിക്കാൻ‌ കഴി‍ഞ്ഞത്. രാവിലെ 10.30നായിരുന്നു സംഭവം നടന്നത്.Post a Comment

Previous Post Next Post