കൊല്ലത്ത് ഓട്ടോറിക്ഷ ഡ്രൈവറേയും ഭാര്യയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



കൊല്ലത്ത് ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. കൊല്ലം ചിതറയിൽ ഓട്ടോറിക്ഷ ഡ്രൈവറേയും ഭാര്യയെയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പേഴുമൂട് സ്വദേശി ധർമരാജൻ (53) ഭാര്യ മായ ( 45) എന്നിവരാണ് മരിച്ചത്. വീടിന് സമീപമുള്ള റബർ പുരയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.



സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതാകാമെന്ന് നിഗമനം. സംഭവത്തിൽ പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികെയാണെന്ന് പൊലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post