തിരൂരിൽ കൈവരിയില്ലാത്ത സ്റ്റെപ്പിൽ നിന്നും താഴെ വീണ് 60 കാരൻ മരണപ്പെട്ടുതിരൂർ: തിരൂർ സിറ്റി ജംഗ്ഷനിൽ അജന്ത സ്റ്റുഡിയോയുടെ ഭാഗത്തുള്ള കൈവരിയില്ലാത്ത സ്റ്റെപ്പിൽ നിന്നും കാൽനടയാത്രക്കാരൻ വീണു മരിച്ചു. കുറ്റിപ്പാല സ്വദേശി ആറ്റുപുറത്ത് അബ്ദുറഹിമാൻ(60) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണി സമയത്ത് റെയിൽവേ ഓർബ്രിഡ്ജ് കഴിഞ്ഞു മെയിൻ റോഡിൽ നിന്നും താഴെ റോഡിലേക്ക് സ്റ്റെപ്പിൽ ഇറങ്ങുമ്പോഴാണ് സംഭവം. കൈവരി ഇല്ലാത്ത സ്റ്റെപ്പാണ് അപകടം വരുത്തിയത്. അപകടം സംഭവിച്ച ഉടനെ തിരുർ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അല്പസമയത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇദ്ദേഹത്തിന്റെ മകന്റെ വിവാഹം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. ഭാര്യ: ജമീല.

മക്കൾ: ഷിബിലി, സന, ജെസി,


Post a Comment

Previous Post Next Post