കാർ തോട്ടിലേക്ക് തല കീഴായി മറിഞ്ഞു



കാസർകോട്  ചുള്ളിക്കര : നിയന്ത്രണം വിട്ടകാർ റോഡിൽ നിന്നും തോട്ടിലേക്ക് തല കീഴായി മറിഞ്ഞു. കൊട്ടോടി - ചുള്ളിക്കര

റോഡിൽ ചക്ക് മുക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം ഇന്ന് വൈകീട്ട് 3.30 മണിയോടെയാണ് അപകടം.പൂടംകല്ല് അയ്യങ്കാവിലെ രമേശനാണ് കാറോടിച്ചിരുന്നത്. കാസർകോട് പോയി പൂടംകല്ലിലേക്ക് മടങ്ങവെ യാണ് അപകടം. പരിക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു. താഴ്ചയിലുള്ള

തോട്ടിലാണ് ആൾട്ടോ കാർ വീണത്.


Post a Comment

Previous Post Next Post