ലോഡ്മായി പോവുകയായിരുന്ന ലോറി റോഡരികിൽ നിർത്തി സംസാരിച്ചു കൊണ്ടിരിക്കേ നിയന്ത്രണം വിട്ട കാർ ഇടിച്ചു രണ്ട് പേർക്ക് ഗുരുതര പരിക്ക്

 


വയനാട് : ബത്തേരി ഇന്നലെ രാവിലെ ആണ് അപകടം . മലപ്പുറം പുത്തനത്താണി സ്വദേശികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ചാണ് അപകടം. ഈ സമയം ലോറി സൈഡാക്കി സംസാരിച്ചു കൊണ്ടിരുന്ന രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു ലോറി ഡ്രൈവറും മലപ്പുറം തടപ്പറമ്പ് പള്ളിപ്പുറായ സ്വദേശി ശിഹാബുൽ ഹക്ക് (45) വയസ്സ് ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടെ പരിക്കേറ്റ ആളെ ബത്തേരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു:


ഷിയാബ് ലോറിക്ക് പിറകിൽ നിന്ന് സംസാരിക്കുകയായിരുന്നു. ഷിഹാബിനെ കാർ ഇടിച്ച് ലോറിയുടെയും കാറിൻ്റെയും ഇടയിൽ നെരിഞ്ഞമർന്നു. ഗുരുതരമായി പരിക്കേറ്റ ശിഹാബിനെ നട്ടെല്ലിന്റെ സർജറി കഴിഞ്ഞു . 3 സർജറി ഇനിയും ബാക്കിയുണ്ട്

റിപ്പോർട്ടർ : ജംഷീർ കൂരിയാടൻ.  

Post a Comment

Previous Post Next Post