കിണര്‍ വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം..കൂടെ ആധാര്‍ കാര്‍ഡും വസ്ത്രങ്ങളും കണ്ടെത്തി

 


കാസർകോട് ചിറ്റാരിക്കാലിൽ ഉപയോഗശൂന്യമായ കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതോടൊപ്പം ഒരു ആധാര്‍ കാര്‍ഡും വസ്ത്രങ്ങളുടെയും ചെരുപ്പിന്‍റെ ഭാഗങ്ങളും കിട്ടിയിട്ടുണ്ട്. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിലാണ് അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ കുടിവെള്ളത്തിനായി കിണര്‍ വൃത്തിയാക്കാന്‍ ഏല്‍പ്പിച്ച തൊഴിലാളികളാണ് അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടത്.


തുടർന്ന് പോലീസിനെ വിവരം അറിയിച്ചു.പോലീസും ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.ചീര്‍പ്പും വള്ളി ചെരുപ്പും പാന്‍റസിന്‍റെ ഭാഗങ്ങളും ഉള്‍പ്പെടെയാണ് കണ്ടെത്തിയത്. ആധാര്‍ കാര്‍ഡിലെ ആളെക്കുറിച്ചും അന്വേഷണം നടത്താനാണ് പൊലീസ് ശ്രമം. ഇയാളെ കാണാതായിരുന്നോ എന്ന കാര്യം ഉള്‍പ്പെടെ അന്വേഷിച്ചേക്കും. അസ്ഥികൂടത്തിന്‍റെ ഭാഗങ്ങളെല്ലാം വേര്‍പ്പെട്ട നിലയിലാണുള്ളത്

Post a Comment

Previous Post Next Post