പെരിയാറിൽ രണ്ട് അജ്ഞാത ജഡങ്ങൾ കണ്ടെത്തിആലുവ:പെരിയാറിൽ രണ്ട് അജ്ഞാത ജഡങ്ങൾ കണ്ടെത്തി. ശിവരാത്രി മണപ്പുറത്തെ കടവിൽ 50 വയസ് തോന്നിക്കുന്ന പുരുഷ ജഡം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. നഗരത്തിലെ തൈനോത്ത് കടവിലെ കരയോടു ചേർന്നാണ് 45 വയസ് തോന്നിക്കുന്ന മറ്റൊരു പുരുഷ ജഡം കണ്ടെത്തിയത്. ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് രണ്ടു ജഡങ്ങളും മാറ്റി.

        വിവിധ സ്റ്റേഷനുകളിൽ കാണാതായവരെ കേന്ദ്രീകരിച്ച് മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

Post a Comment

Previous Post Next Post