ഇടുക്കി കട്ടപ്പന പാറക്കടവിൽ കാർ നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞു: യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടുഇടുക്കി: കട്ടപ്പന പാറക്കടവ് ബൈപാസ് റോഡിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച‌ വൈകിട്ട് 5.45 ഓടെയാണ് അപകടം. കാർ നിയന്ത്രണം നഷ്ടമായി പാതയോരത്തെ കലുങ്കിലും പിന്നീട് വൈദ്യുതി പോസ്റ്റിലും ഇടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ യാത്രക്കാരെ കാറിൽ നിന്ന് പുറത്തെത്തിച്ചു.

Post a Comment

Previous Post Next Post