ആംബുലൻസും കാറും കൂട്ടിയിടിച്ച്അ പകടം മൂന്നു പേർ മരണപ്പെട്ടു , മൂന്ന് പേരുടെ നില ഗുരുതരംകാസർകോട്:ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരണപ്പെട്ടു 

.മൂന്ന് പേരുടെ നില ഗുരുതരമാണ്. മഞ്ചേശ്വരം , കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്

മൂന്ന് പേർ മരിച്ചത്. 

ഗുരുവായൂർ സ്വദേശി

ശ്രീനാഥ് ,ശരത് മേനോൻ 

കാറിൽ ഒപ്പമുണ്ടായിരുന്നു 

മറ്റൊരാളുമാണ് മരിച്ചത് .


കാസർകോട് നിന്നും മംഗളൂരിലേക്ക്

പോവുകയായിരുന്ന ആംബുലൻസും

ബംഗ്ളുരുവിൽ നിന്നും വരികയായിരുന്ന

കാറും കൂട്ടിയിടിച്ചാണ് അപകടം .

മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ച മൂന്ന് പേരും കാർ യാത്രക്കാരാണ്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

ആംബുലൻസ് എതിർവശത്ത് കൂടി സഞ്ചരിച്ചതാണ് അപകടകാരണം 

ആംബുലൻസിൽ ഉണ്ടായിരുന്ന

രോഗി ഉഷ,ശിവദാസ് 

ഡ്രൈവർ എന്നിവർക്കും ഗുരുതരമായി

പരിക്കുണ്ട് .

ഇവരെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക്

കൊണ്ടുപോയി. ഇന്നലെ ചട്ടഞ്ചാൽ ഭാഗത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ ഉഷയെ വിദഗധ ചികിൽസക്ക് ആംബുലൻസിൽ കൊണ്ട് പോകവെയാണ് അപകടം.

Post a Comment

Previous Post Next Post