തൃശൂർ മാളയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. യാത്രക്കാരും പത്തനംതിട്ട സ്വദേശികളുമായ നാല് പേർക്ക് പരിക്ക്

 


തൃശൂർ: മാളയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മേലഡൂര്‍ പുറക്കുളം പാലത്തിന് സമീപമായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ മാള സ്വദേശി മുഹമ്മദ് അസ്പാൻ ആണ് മരിച്ചത്. സംഭവത്തിൽ ഓട്ടോറിക്ഷ യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശി എടവനത്ത് മനോജ് (50), ഭാര്യ ബീന (43), മക്കളായ ഖനശ്യാം (10), വൈഷ്ണവ്യ (15) എന്നിവർക്കാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post