മൂന്ന് വിദ്യാ‍ത്ഥികൾ കിണറ്റിൽ വീണ് മരിച്ചുചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് 3 വിദ്യാർത്ഥികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അശ്വിൻ (12) , മാരിമുത്തു (13), വിഷ്ണു (13) എന്നിവരാണ് മരിച്ചത്. കുട്ടികൾ കാൽ വഴുതി കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


കരൂ‍‍‍ർ ജില്ലയിലെ ആണ്ടൻകോവിൽ പഞ്ചായത്തിലാണ് ദാരുണസംഭവം. വൈകിട്ട് കളിക്കാനായി പുറത്തുപോയ ഇവരെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കരൂ‍‍ർ സ‍ർക്കാർ മെഡിക്കൽ കോളേജിലെ പോസ്റ്റുമോ‍ർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.


Post a Comment

Previous Post Next Post