കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരപരിക്ക്


തൃശ്ശൂർ വെളപ്പായ റെയില്‍വേ മേല്‍പ്പാലം ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരപരിക്ക്  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിരുത്തിപ്പറന്പ് സ്വദേശിയായ യുവാവ് അപകടനില തരണംചെയ്തു. ഇന്നലെ രാവിലെ 9.30ന് ഇരുഭാഗത്തുനിന്നും വന്ന വാഹനങ്ങള്‍ മെഡിക്കല്‍ കോളജ് ഭാഗത്തേക്കു തിരിയുമ്പോഴാണ് അപകടത്തില്‍പെട്ടത്. കാർ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍നിന്നു തെറിച്ചു റോഡില്‍ വീണയുടൻ യുവാവ് അബോധാവസ്ഥയിലായിതൃശൂർ ഭാഗത്തുനിന്ന് ചെറുതുരുത്തി പോലീസ് സ്റ്റേഷനിലേക്കുപോയ ഉദ്യോഗസ്ഥർ ഇടപെട്ടാണു യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അബോധാവസ്ഥയിലുള്ള യുവാവിനെ കൊണ്ടുപോകാൻ വാഹനം കിട്ടാതെ ഓടിക്കൂടിയവർ ശങ്കിച്ചുനിൽക്കുമ്പോഴാണ് ചെറുതുരുത്തി എസ്‌ഐ ബദറുദീന്‍റെ നേതൃത്വത്തില്‍ പോലീസ് ഇടപെട്ടത്.

Post a Comment

Previous Post Next Post