ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു കുട്ടികള്‍ മരിച്ചു തൃശൂരില്‍ ചെറുതുരുത്തി ദേശമംഗലത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 കുട്ടികള്‍ മരിച്ചു. അതിഥി തൊഴിലാളികളുടെ കുട്ടികളാണ് വൈകിട്ട് ആറരയോടെ വറവട്ടൂര്‍ ഭാഗത്ത് ഒഴുക്കില്‍പ്പെട്ടത്. 16 വയസ്സുള്ള വിക്രം, 14 വയസ്സുള്ള ശിശിര എന്നീ കുട്ടികളാണ് മരിച്ചത്. ഇവരുടെ ഇളയ സഹോദരനായ 6 വയസ്സുകാരനെ നാട്ടുകാര്‍ രക്ഷിച്ചു.


മുതിര്‍ന്ന രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടതായി ഇളയ കുട്ടിയാണ് നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തരച്ചിലില്‍ മുതിര്‍ന്ന കുട്ടികളെ രണ്ടുപേരെയും കണ്ടെത്തി. ഉടന്‍തന്നെ ഇരുവരെയും പട്ടാമ്പിയിലെ സേവന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി പ്രദേശത്തുനിന്നുള്ള അതിഥി തൊഴിലാളി കുടുംബത്തിലെ കുട്ടികളാണ് മൂന്നുപേരും. കുറച്ചുകാലമായി വറവട്ടൂരിലെ കന്നുകാലി ഫാമില്‍ ജോലി ചെയ്തു വരികയായിരുന്നു കുടുംബം.

Post a Comment

Previous Post Next Post