പാലക്കാട്‌ മണ്ണാർക്കാട് കുന്തിപ്പുഴയ കുരുത്തിച്ചാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട വളാഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചുമണ്ണാർക്കാട് കുമരംപുത്തൂർ : കുരുത്തിച്ചാലിലെ കയത്തിലകപ്പെട്ട യുവാവ് മരിച്ചു. മലപ്പുറം വളാ ഞ്ചേരി തോട്ടത്തിൽ വീട്ടിൽ ജേക്കബിന്റെ മകൻ രോഹൻ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30നായിരുന്നു സംഭവം. രോഹനും വളാഞ്ചേരിയിലുള്ള സുഹൃത്ത് കുറ്റി ക്കോടൻ വീട്ടിൽ ഷിനാസും ചേർന്ന് അട്ടപ്പാടിയിലേക്ക് ബൈക്കിൽ പോകുംവഴിയാണ് കുരുത്തിച്ചാലിൽ കുളിക്കാനെത്തിയത്. വെള്ളത്തിലിറങ്ങിയ രോഹൻ കയത്തിലക പ്പെട്ടു. ഷിനാസ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായതോടെ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും കുരുത്തിച്ചാലിലുണ്ടാ യിരുന്ന

പെരിന്തൽമണ്ണ സ്വദേശികളുമെല്ലാം ചേർന്ന് യുവാവിനെ കയത്തിൽ നിന്നും പുറത്തെടുത്ത് വട്ടമ്പലത്തെ മദർകെയർ ആശുപത്രിയിലെത്തിക്കുകയാ യിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ടോടെ മരണം സംഭവിച്ചു.

Post a Comment

Previous Post Next Post