സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.മലപ്പുറം ദേശീയപാത 66 കുറ്റിപ്പുറം മൂടാൽ ചോല വളവിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.

 കുറ്റിപ്പുറം മൂടാൽ ചോല വളവിൽ കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും എതിർദിശയിൽ വരികയായിരുന്ന ഡ്യൂക്ക്ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ്സിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശി അജിത്ത് ലാലിനെ ഗുരുതരപരിപ്പുകളോടെ വളാഞ്ചേരി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കാലിലും തലയിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലേക്ക്മാറ്റി.അപകടത്തിൽപ്പെട്ട അജിത്ത് ലാൽ ഇന്റർനാഷണൽ വോളിബോൾ പ്ലെയർ കൂടിയാണ്. ഹൈവേ പോലീസ് സംഭവസ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.

Post a Comment

Previous Post Next Post