മാഹി ബൈപ്പാസിൽ നിന്നും രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി; ആത്മഹത്യാശ്രമമെന്ന് നിഗമനം

  


വടകര: മാഹി ബൈപ്പാസിൽ നിന്ന് രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് 2മണിയോടെയാണ് സംഭവം.

പെൺകുട്ടികൾ പുഴയിലേക്ക് എടുത്തുചാടുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ കുട്ടികളെ രക്ഷിക്കുകയായിരുന്നു. തുടർന്ന് ചൊക്ലിയിലെ ആശുപത്രിയിൽ കുട്ടികളെ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടികളെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് കുട്ടികളെ മാറ്റി.

പുഴയിലേയ്ക്ക് ചാടിയ പെൺകുട്ടികൾ എലത്തൂരിൽ നിന്നും കാണാതായ പെൺകുട്ടികളാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും.

Post a Comment

Previous Post Next Post