കാസർകോട് പടന്ന ഭാഗത്ത് വൻ തീ പിടുത്തം : നാല് മണിക്കൂർ പിന്നിട്ടിട്ടും കെടുത്താനായില്ലചെറുവത്തൂർ :പടന്ന കാവുന്തല ഭാഗത്ത് തീ ആളിപ്പടർന്നു കൊണ്ടിരിക്കുന്നു. നാല് മണിക്കൂർ പിന്നിട്ടിട്ടും കെടുത്താനായില്ല. സന്ധ്യക്ക് കണ്ട തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുകയാണ്. പടന്നെ ഐ.സി.ടി സ്കൂൾ മുതൽ ഗണേഷ് മുക്ക് പിലിക്കോട് വരെ ഏകദേശം ഒരു കിലോമീറ്റർ ഓളം  തീ പിടിച്ചു കഴിഞ്ഞു. വയലുകളും തെങ്ങുകളും കത്തി നശിച്ചു. രാത്രി 11 നും തീ നിയന്ത്രിക്കാനായിട്ടില്ല. ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും വാഹനം പോകാനാവാത്തത്

രക്ഷാപ്രവർത്തനത്തിന് തടസ്സമായി. എങ്ങനെ തീപിടുത്തമുണ്ടായെന്ന് വ്യക്തമല്ല. നൂറ് കണക്കിന്

നാട്ടുകാർ സ്ഥലത്തുണ്ട്. കൃഷി വ്യാപകമായി കത്തി നശിച്ചു.

Post a Comment

Previous Post Next Post