വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


 ആലപ്പുഴ  അരൂർ: കംപ്യൂട്ടർ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് ചക്കാലയ്ക്കൽ വീട്ടിൽ ബാബു ജോർജിൻ്റെ മകൾ മെറിറ്റബാബു (23) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് വൈകുന്നേരം അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ആണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ശബ്ദം ഉണ്ടാക്കിയതിനെ തുടർന്ന് പരിസരവാസികൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഇതിനോടകം ജീവൻ നഷ്ടപ്പെട്ടിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുത്തിയതോട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംസ്കാരം നാളെ പള്ളിത്തോട് സെൻ്റ് സെബാസ്റ്റിൻ പള്ളി സിമിത്തേരിയിൽ. അമ്മ മ്യാഗി, സഹോദരി നീനു.

Post a Comment

Previous Post Next Post