കാഞ്ഞങ്ങാട്ട് ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യംകാസർകോട്  കാഞ്ഞങ്ങാട് : ഓട്ടോറിക്ഷ ഡിവൈഡറി ലിടിച്ച് മറിഞ്ഞ് ഡ്രൈവർമരിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവർമാവുങ്കാൽനെല്ലിത്തറ എക്കാലിലെ അനിൽ പുലിക്കോടൻ 44 ആണ് മരിച്ചത്. ഇന്ന് രാത്രി 11 ന് ഹോസ്ദുർഗിലാണ് അപകടം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഹോസ്ദുർഗ് ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിലായുള്ള ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ഓടിക്കൂടിയവർ പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റിന് എതിർ വശം സ്റ്റാൻ്റിലെ ഡ്രൈവറാണ്. രാത്രി സമയത്ത് സർവീസ് നടത്താറാണ് പതിവ്. മൃതദേഹം ജില്ലാ ശുപത്രിയിൽ.

Post a Comment

Previous Post Next Post