പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചുകോഴിക്കോട്  നാദാപുരം:കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗതയിൽ എത്തിയ  പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. കല്ലാച്ചി ചിയ്യൂർ സ്വദേശിനി  പാറേമ്മൽ ഹരിപ്രിയ (20), ആണ് മരിച്ചത്.  എഴുത്തുപള്ളി പറമ്പത്ത് അമയ (20)ന്  പരിക്കേറ്റിരുന്നു. കാലിനും, തലയ്ക്കും ഗുരുതര പരിക്കേറ്റ ഹരിപ്രിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിസയിൽ ഇരിക്കയാണ് രാത്രി മരണപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. 

വാണിമേൽ ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന ഗ്യാസ് സിലിണ്ടർ കയറ്റി വന്ന കല്ലാച്ചിയിലി ഹൈമ ഗ്യാസ് ഏജൻസിലെ ലോറിയാണ് വിദ്യാർത്ഥിനിയെ ഇടിച്ചത്. വാഹനം നിയ ന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥികളെ ഇടിക്കുകയായിരുന്നു. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് വണ്ടിനിന്നത്. പോസ്റ്റിനും വണ്ടിക്കും ഇട യിൽ കുരുങ്ങിക്കിടന്ന ഹരിപ്രിയയെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉണ്ണികൃഷ്ണൻ ശ്രീലേഖ ദമ്പതികളുടെ മകൾ ആണ്.

Post a Comment

Previous Post Next Post