കേടായ മോട്ടോർ റിപ്പയർ ചെയ്യാൻ കിണറ്റിലിറങ്ങിയ അന്യസംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു

 


മലപ്പുറം തിരൂർ കോലൂപ്പാടത്തു മോട്ടോർ നന്നാക്കാൻ കിണറ്റിൽ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി അലീഖ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ മോട്ടറിന്റെ വാൽവ് നന്നാക്കാനായി അലീഖ് ഇറങ്ങിയത്. കിണറിന്റെ അടിയിൽ എത്തിയതോടെ ശ്വാസ തടസ്സം ഉണ്ടായി. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. കിണറിനു മുകളിൽ ഉണ്ടായിരുന്ന ആളുകൾ കയർ കെട്ടി അലീഖിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയർ ഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Post a Comment

Previous Post Next Post