നിയന്ത്രണം വിട്ട കാര്‍ ഇന്നോവയിലും സ്കൂട്ടറിലും ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്

 


ചങ്ങരംകുളം:നിയന്ത്രണം വിട്ട കാര്‍ ഇന്നോവയിലും സ്കൂട്ടറിലും ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്കേറ്റു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം താടിപ്പടിയില്‍ വൈകിയിട്ട് മൂന്ന് മണിയോടെയാണ് അപകടം.പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരനായ കല്ലുര്‍മ്മ തരിയത്ത് സ്വദേശി 60 വയസുള്ള മുഹമ്മദ് എന്നയാളെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ത പരിശോധനക്കായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഗുരുവായൂര്‍ പോയി മടങ്ങിയ മഞ്ചേരി സ്വദേശികളായ കുടുംബം സഞ്ചരിച്ച ഹോണ്ട സിറ്റി കാര്‍ നിയന്ത്രണം വിട്ട് കാഞ്ഞങ്ങാട് നിന്ന് കോട്ടയത്ത് പോയിരുന്ന ഇന്നോവ കാറിലും പുറകില്‍ വന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.അപകടത്തില്‍ രണ്ട് വാഹനങ്ങളുടെയും ടയറുകള്‍ പൊട്ടി.ചങ്ങരംകുളം പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

Post a Comment

Previous Post Next Post