കാറുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു.മൂന്നു പേർക്ക് പരിക്ക്

  


അടൂർ: ഏനാത്ത് എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എംജി ജംഗ്ഷനിൽ ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാർ യാത്രക്കാരായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ ഒരാളാണ് മരിച്ചത്.

       തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും അടൂർ ഭാഗത്തേക്ക്‌ പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ, തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറിൽ സഞ്ചരിച്ചിരുന്ന കുന്നിക്കോട് സ്വദേശിനി ഗോപിക (28) ആണ് മരിച്ചത്. ഗോപികയുടെ ഭർത്താവ് രഞ്ജിത് (38) രഞ്ജിത്തിന്റെ അച്ഛൻ രാധാകൃഷ്ണൻ (63), ഗോപികയുടെ അമ്മ രാധമണി (57) എന്നിവരെ പരിക്കുകളോടെ ചെങ്ങന്നൂരുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരൊടൊപ്പം 12 ദിവസം പ്രായമുള്ള കൈക്കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞ് സുരക്ഷിതമായിരുന്നു. എതിരെ വന്ന കാറിലുണ്ടായിരുന്നവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.


Post a Comment

Previous Post Next Post