പാലക്കാട്‌ ഇടിമിന്നലിൽ വീടിന് തീ പിടിച്ചു വീടിന്റെ മേൽകുര പൂർണമായും കത്തി നശിച്ചുകല്ലടിക്കോട് : കനത്ത മഴയിലും ഇടിയിലും വീടിന് തീ പിടിച്ചു. വീടിന്റെ മേൽകുര പൂർണമായും കത്തി നശിച്ചു. ആർക്കും പരിക്കില്ല കരിമ്പ അയ്യപ്പൻകോട്ട മമ്പുറം സ്വദേശി കണ്ണന്റെ തറവാട് വീടാണ് കത്തി നശിച്ചത്.ഇതിൽ മമ്പുറം സ്വദേശി റെജിയും കുടുംബവുമാണ് വാടകക്ക് താമസിക്കുന്നത്.വീടിന്റെ മേൽകുര പൂർണ്ണമായും താഴെഭാഗം കുറച്ചും കത്തി നശിച്ചു. വീട്ടിൽ അലമാര, കട്ടിൽ, മേൽഭാഗത്തേക്ക്‌ കയറുന്ന ഏണി അടക്കം കത്തി നശിച്ചു.പ്രദേശത്തെ ജനങ്ങൾ എല്ലാവരും കൂടി ചേർന്ന് മണിക്കൂർ നീണ്ട ശ്രമത്തിനിടയിലാണ് തീ അണച്ചത് എന്നാൽ ഇപ്പോഴും പുക ഉയരുന്നുണ്ട് അഗ്നിശമന സേന സ്ഥലത്ത് എത്തി.

Post a Comment

Previous Post Next Post