കാസർകോട് ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു




കാസറഗോഡ് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. മടികൈ ബങ്കളം സ്വദേശി ബാലനാണ് മരിച്ചത്. 70 വയസായിരുന്നു. വീടിനടുത്തുള്ള പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് ബാലന് ഇടിമിന്നലേറ്റത്. വീട്ടിലേക്ക് തിരിച്ചു വരാത്തതിനെ തുടർന്ന് തിരഞ്ഞു ചെന്നപ്പോഴാന്ന് മരിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



Post a Comment

Previous Post Next Post