സലാലയില്‍ വാഹനാപകടം; മലപ്പുറം പാണ്ടിക്കാട് സ്വദേശി മരിച്ചു.ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം പാണ്ടിക്കാട് വടക്കേങ്ങര മുഹമ്മദ് റാഫി(35) ആണ് മരിച്ചത്. ജോലി ചെയ്യുന്ന കടയിൽ നിന്നും സ്‌കൂട്ടിയിൽ സാധനം ഡെലിവറി ചെയ്യാനായി പോകുന്നതിനിടെ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. സലാല ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

Previous Post Next Post