ചേര്‍പ്പില്‍ ബസ്സിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചുതൃശ്ശൂർ  ചേര്‍പ്പില്‍ ബസ്സിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മരിച്ചയാള തിരിച്ചറിഞ്ഞിട്ടില്ല. ഊരകം ആലിന്‍ചുവട് പെട്രോള്‍ പമ്പിനടുത്ത് ഇന്ന് രാത്രി ഏഴേകാലോടെയായിരുന്നു അപകടം. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് ഓട്ടോയലിടിച്ചത്, നിയന്ത്രണം വിട്ട ഓട്ടോ മുന്നില്‍ പോയിരുന്ന ബൈക്കിലും മരത്തിലുമിടിച്ചാണ് അപകടമുണ്ടായത്. സാരമാായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ബൈക് യാത്രക്കാര്‍ക്കും പരിക്കുണ്ട്.Post a Comment

Previous Post Next Post