ബസിന്റെ ചക്രം കയറി വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്.തൃശ്ശൂർ പെരിങ്ങോട്ടുകര: എ.ആർ.റോഡ് സ്റ്റോപ്പിൽ വച്ച് ബസ്സിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനിയുടെ കാലിൽ അതെ ബസിൻ്റെ പിൻചക്രങ്ങൾ കയറി. തണ്ടാശ്ശേരി വീട്ടിൽ ശാലുവിനാണ് വലതു കാലിൽ തുടയുടെ മധ്യഭാഗം മുതൽ മുട്ടിന് കീഴ്ഭാഗം വരെ ഗുരുതര പരിക്കേറ്റത്. സർവതോഭദ്രം ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ ശാലുവിനെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ശാലു. ഇന്ന് ഉച്ചയ്ക്ക് 3.30 യോടെയായിരുന്നു സംഭവം.

Post a Comment

Previous Post Next Post