തൃശ്ശൂർ പീച്ചി ഡാമിൽ കാണാതായ നന്നമ്പ്ര വെള്ളിയാംപുറം സ്വദേശിയായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

 


  തൃശ്ശൂർ പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി ചീരൻകുളങ്ങര മുഹമ്മദ് ഷാഫി യുടെ മകൻ യഹ്‌യ(25) മരണപ്പെട്ടത്.

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയാണ് ബി.എസ് സി വിദ്യാർത്ഥിയും മഹാരാജാസ് കോളേജിലേ എസ് എഫ് ഐ യൂനിറ്റ് സെക്രട്ടറിയുമാണ് യഹ്‌യ. ഇന്നലെ വൈകീട്ടോടെയാണ് കാണാതായത്‌. പീച്ചി ജലസേചന വകുപ്പ് ക്വാർട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ട‌ി പ്രദേശത്താണ് കാണാതായത്.


കോളേജിലെ സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു. പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു കാണാതായ യഹിയ അടക്കമുള്ള വിദ്യാർത്ഥികൾ. അപകടം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും ഉടനെ . നാട്ടുകാരും പൊലീസും ഫയർഫോഴ്സ് അംഗങ്ങളും . മുങ്ങൽ വിദഗ്ദ്ധരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. ഡാമിലെ ബോട്ടിൽ ഡ്രൈവർ ഇല്ലാത്തതിനാൽ തിരച്ചിലിന് തുടക്കത്തിൽ കുറച്ച് തടസമുണ്ടായി. രാത്രി വൈകി വെളിച്ച കുറവ് കാരണം 11 മണിയോടെ തിരച്ചിൽ നിർത്തുകയായിരുന്നു. ഇന്ന് രാവിലെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു ഇതിനിടെയാണ് മയ്യിത്ത് കണ്ടെത്തിയത്.Post a Comment

Previous Post Next Post