കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ രണ്ടത്താണി സ്വദേശി മരണപ്പെട്ടുകുറ്റിപ്പുറം: കുറ്റിപ്പുറം തിരൂർ റൂട്ടിൽ മഞ്ചാടിക്കടുത്തുവെച്ച് ഉണ്ടായ വാഹനാപകടത്തിൽ രണ്ടത്താണി സ്വദേശി മരണപ്പെട്ടു. കരിനിരപ്പിൽ താമസിക്കുന്ന ആലുങ്ങൽ ഹസ്സൻകുട്ടിയുടെ മകൻ സൈതലവി(38) ആണ് മരണപ്പെട്ടത്.

ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് കരുതപ്പെടുന്നത്. 

ഇന്ന് പുലർച്ചെ 12:30ന് മഴ സമയത്തായിരുന്നു അപകടം. അപകടത്തിന് കാരണമായ മറ്റൊരു വാഹനം നിർത്താതെ പോയി എന്നാണ് അറിയാൻ കഴിഞ്ഞത്. സംഭവസ്ഥലത്ത് വച്ച് തന്നെ

സൈതലവിയുടെ മരണം സംഭവിച്ചിരുന്നു.

മൃതദേഹം കുറ്റിപ്പുറം ഗവ:താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്  

    CPI (M) കൽകഞ്ചേരി ലോക്കൽ കമ്മറ്റി അംഗം DYFI മലപ്പുറം ജില്ലാ കമ്മിറ്റി അംഗം - വളാഞ്ചേരി ബ്ലോക്ക് സെക്രട്ടറി എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. രണ്ടത്താണി പെയിന്

 ആൻഡ് പാലിയേറ്റീവ് സ്ഥാപക കാലത്തെ അംഗമാണ്.Post a Comment

Previous Post Next Post