ആത്മഹത്യക്ക് ശ്രമിച്ച ആളെയും കൊണ്ട് പോകുന്നതിനിടെ കാർ അപകടത്തിൽപ്പെട്ടു ഒരാൾ മരണപ്പെട്ടു മൂന്നുപേർക്ക് പരിക്ക്.

 


ഇടുക്കി തങ്കമണിയിൽ ആത്മഹത്യക്ക് ശ്രമിച്ച ആളെയും കൊണ്ട് പോകുന്നതിനിടെ കാർ അപകടത്തിൽപ്പെട്ടു ഒരാൾ മരണപ്പെട്ടു മൂന്നുപേർക്ക് പരിക്ക്. പരിക്കേറ്റ വരെ  ഇടുക്കി എമർജൻസി ആംബുലൻസ്  ടീം കട്ടപ്പന ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.  ഇന്ന് ഉച്ചക്ക് ശേഷം നാലരയോടു കൂടിയാണ് സംഭവം. തോപ്രാംകുടി മേരിഗിരി സ്വദേശി തുണ്ടിയിൽ സോജൻ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. തങ്കമണിയിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിന് വശത്ത് നിന്ന വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന മേരിഗിരി സ്വദേശി കളപ്പുരക്കൽ നിഖിൽ, കണിയാംപറമ്പിൽ സിജോ ,തുണ്ടിയിൽ ബിബിൻ എന്നിവർക്കാണ് പരിക്കേറ്റത് . ഇവരെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യ ചെയ്ത തുണ്ടിയിൽ സോജന്റെ മൃതദേഹം തങ്കമണിയിലേ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

Post a Comment

Previous Post Next Post