തിരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചുതിരൂർ : പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂർ കളൂർ പരേതനായ കോഴിപ്പുറത്ത് കുഞ്ഞുമോൻ്റെ ഭാര്യ കുഞ്ഞിമ്മ (68) ആണ് മരിച്ചത്.

ഞായറാഴ്ച്‌ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്.


വീടിനോട് ചേർന്നുള്ള ഭാഗത്ത് വെച്ചാണ് ഉഗ്രവിഷമുള്ള അണലി ഇവരുടെ കാലിൽ കടിച്ചത്. തുടർന്ന് ശർദ്ദി അനുഭവപ്പെട്ടതോടെ ആലത്തൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം ഗുരുതരമായതോടെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് തിങ്കളാഴ്ച രാത്രിയോടെ മരണം  സംഭവിച്ചത്. കിഡ്‌നി അടക്കമുള്ള ആന്തരികാവയവങ്ങളെ വരെ വിഷം ബാധിച്ചിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. ഇവരെ കടിച്ച പാമ്പിനെ സ്ഥലത്ത് വെച്ച് പിന്നീട് പിടികൂടിയിരുന്നു.

മക്കൾ:ഇസ്മായിൽ, നാസർ, അസ്മ‌, മൈമൂന, ഖൈറുന്നിസ.മരുമക്കൾ : അസീസ്


(പുതുപ്പള്ളി),അലവിക്കുട്ടി (ആലിങ്ങൽ),റഹീന (വൈലത്തൂർ),റിൻഷി (കട്ടച്ചിറ). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, അഷ്റഫ്, ഇബ്രാഹിംകുട്ടി, ബഷീർ, ആയിഷ ബീവി, ഫാത്തിമ, ജമീല.

Post a Comment

Previous Post Next Post