യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍

 


തൃശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് വെച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. കുടുംബ തർക്കത്തിൽ ഇടപെട്ടതിന്റെ വൈരാഗ്യത്തിലായിരുന്നു കൊല. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

ഇന്ന് പുലർച്ചയോടെയാണ് ശിവപുരം കോളനിയിലെ മനു കോടന്നൂർ പെട്രോൾ പമ്പിനു സമീപം തലക്കടിയേറ്റ് കൊല്ലപ്പെട്ടത്. മണികണ്ഠൻ, പ്രണവ്, ആഷിഖ് എന്നീ മൂന്നു പേർ ചേർന്ന് ഹോക്കി സ്റ്റിക്ക് വെച്ച് തലക്കടിക്കുകയായിരുന്നു. ശിവപുരം കോളനിയിലെ കുടുംബ തർക്കം പരിഹരിക്കാൻ മനു ഇടപ്പെട്ടതിന്റെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. കോളനിയിലെ വീട്ടിൽ തർക്കം പരിഹരിക്കാൻ ജിഷ്ണു എന്നയാളാണ് പ്രതി മണികണ്ഠനെയും സംഘത്തെയും വിളിച്ചു വരുത്തിയത്. തർക്കം പിന്നീട് അടിപിടിയിൽ കലാശിച്ചിരുന്നു   ഇതിൽ ഇടപെട്ട മനുവിന് നെറ്റിയിൽ പരുക്കെറ്റിരുന്നു. സുഹൃത്തിനൊപ്പം തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി തിരിച്ചു വരുന്ന വഴിക്ക് കോടന്നൂരിൽ കാത്തു നിന്ന മണികണ്ഠനും പ്രണവും ആഷിക്കും ആക്രമിക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികൾ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്നു സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പ്രതികൾക്കായി ചേർപ്പ് പൊലീസ് അന്വേഷണം ഊർജിതമാക്കി.

Post a Comment

Previous Post Next Post