വീട്ടിനുള്ളിൽ 55കാരനെ മരിച്ച നിലയിൽ; കണ്ടെത്തി. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമെന്ന് നിഗമനം

 കൊണ്ടോട്ടി| മുസ്‌ല്യാരങ്ങാടിയിൽ ഒറ്റയ്ക്കു താമസിക്കുന്നയാളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുസ്ല്യാരങ്ങാടി ഇരുപതാം മൈൽ സ്വദേശി മുസ്‌തഫ (55) ആണു മരിച്ചത്. കൊണ്ടോട്ടിയിൽനിന്നു പൊലീസ് സ്ഥലത്തെത്തി. ചെറുകാവ് ഇആർഎഫ് സന്നദ്ധ പ്രവർത്തർ എത്തിയാണ് മറ്റു നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹത്തിന് ഏകദേശം

 3 ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിനു കേസെടുത്തു.


Post a Comment

Previous Post Next Post