രൂക്ഷമായ കടലാക്രമണം; കോഴിക്കോട് ബീച്ചിൽ നടപ്പാത തകർന്നു


കോഴിക്കോട്:കോഴിക്കോട് ബീച്ചിൽ കടലാക്രമണത്തെ തുടർന്ന് നടപ്പാത തകർന്നു. കല്ലും മണ്ണും പൂർണ്ണമായി ഇളകി മാറി. കൂടുതൽ ഭാഗങ്ങൾ അപകട ഭീഷണിയിൽ.  

അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ടും 8 ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. മലയോര- തീരദേശ മേഖലയ്ക്ക് പ്രത്യേക ജാഗ്രത നിർദേശം. 

മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക മുന്നറിയിപ്പുണ്ട്. തെക്കൻ തെലങ്കാനയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി, അറബിക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തി എന്നിവയുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചത്.


പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ 8 ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നു.


കാറ്റിന്റെ വേഗത കൂടി നിൽക്കുന്ന സാഹചര്യം, കടൽ പ്രക്ഷുബ്‌ധമായ അവസ്ഥ, കള്ളക്കടൽ പ്രതിഭാസ സാധ്യത എന്നിവ കണക്കിലെടുത്ത് തീരമേഖലയ്ക്ക് പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്.

കേരള തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനുള്ള വിലക്ക് തുടരും. ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയ്ക്കും പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്.


വരുന്ന 5 ദിവസം കൂടി സംസ്ഥാന വ്യാപകമായി ശക്തമായത് മുതൽ അതിശക്തമായ മഴയ്ക്ക് വരെ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post