ചരക്ക് ലോറി ബൈക്കിലിടിച്ച് വീട്ടമ്മ മരണപ്പെട്ടുപാലക്കാട് മേഴ്‌സി കോളേജിന് സമീപം ചരക്ക് ലോറി ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു. മുടപ്പല്ലൂർ ഉരിയരികുടം ചരപറമ്പ് വീട്ടിൽ ചന്ദ്രൻ ഭാര്യ ഗിരിജ (57) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 9.30 നാണ് സംഭവം.ചന്ദ്രനും, ഭാര്യയും ബൈക്കിൽ യാത്ര ചെയ്യവേ പുറകെ മീൻ മീൻ കയറ്റി വരുകയായിരുന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ഗിരിജയുടെ ദേഹത്തു കൂടെ ലോറി കയറിയിറങ്ങി തല്ക്ഷണം മരിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു.സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 ന് ഐവർമoത്തിൽ.


Post a Comment

Previous Post Next Post