ആലപ്പുഴയിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞു….രണ്ട് പേർക്ക് പരിക്ക്

  


ആലപ്പുഴ : ദേശീയപാതയിൽ പുറക്കാട് തടി കയറ്റിവന്ന ലോറി മറിഞ്ഞു.തിരുവനന്തപുരത്തു നിന്നും പെരുമ്പാവൂരിലേക്ക് തടി കയറ്റിപ്പോയ ലോറിയാണ് മറിഞ്ഞ്.പുറക്കാട് പി.എച്ച്.സി യിലേക്കുള്ള റോഡിന് സമീപം രാവിലെ 7 -30 ഓടെ ആയിരുന്നു അപകടം. ലോറി സർവ്വീസ് റോഡിൽ നിന്നും ഇറങ്ങി സമീപത്തെ വീടിന് സമീപം വരെ എത്തി. തടികൾ റോഡിൽ ചിതറി വീണതിനാൽ വാഹനഗതാഗതം തടസപ്പെട്ടു. തടികൾ മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പൂർണമായും പുനസ്ഥാപിച്ചത്.ലോറി ഡ്രൈവർക്കും, ക്ലീനർക്കും പരിക്കേറ്റു.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post